കൊച്ചി ∙ വിഷുക്കൈനീട്ടമായി മൊബൈൽ വഴി അൺറിസർവ്ഡ് ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള ആപ്പുമായി (യുടിഎസ് ഓൺ മൊബൈൽ) റെയിൽവേ. ഇന്ന് തിരുവനന്തപുരം ഡിവിഷനിലെ തിരഞ്ഞെടുത്ത 18 സ്റ്റേഷനുകളിൽ സംവിധാനം പ്രവർത്തനക്ഷമമാകും. ഗൂഗിൾ പ്ലേ സ്റ്റോർ, വിൻഡോസ്, ആപ്പിൾ സ്റ്റോറുകളിൽനിന്നു യുടിഎസ് ആപ് ഡൗൺലോഡ് ചെയ്യാം. ആപ്പിലുള്ള റെയിൽവേ വോലറ്റിലേക്ക് (ആർ വോലറ്റ്) ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ആവശ്യമുള്ള തുക നിക്ഷേപിക്കാം.
റിസർവേഷൻ ആവശ്യമില്ലാത്ത ജനറൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും സീസൺ ടിക്കറ്റ് പുതുക്കാനും പ്ലാറ്റ്ഫോം ടിക്കറ്റ് എടുക്കാനും ആപ് ഉപയോഗിക്കാം. സർവീസ് ചാർജ് ഇല്ല.
ആപ്പിലെ പേപ്പർലസ് എന്ന ഓപ്‌ഷൻ വഴി ടിക്കറ്റെടുത്താൽ ടിക്കറ്റിന്റെ ചിത്രം ഫോണിൽ ഡൗൺലോഡാകും. പരിശോധകരെ ഇത് കാണിച്ചാൽ മതിയാകും. ടിക്കറ്റ് മറ്റൊരു മൊബൈലിലേക്കു കൈമാറ്റം ചെയ്യാൻ കഴിയില്ല. സ്റ്റേഷൻ കൗണ്ടറുകളിലെ തിരക്കു കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ് അവതരിപ്പിക്കുന്നത്.
സ്റ്റേഷനകത്തും ട്രെയിനുകളിലും ആപ് പ്രവർത്തിക്കില്ല. പരിശോധകരെ കാണുമ്പോൾ പെട്ടെന്നു ടിക്കറ്റ് എടുക്കുന്നതു ഒഴിവാക്കാനാണ് നിയന്ത്രണം. ജിയോ ഫെൻസിങ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണു ദൂരപരിധി നിർണയിച്ചിരിക്കുന്നത്. ഇതു മൂലം സ്റ്റേഷന്റെ 25 മീറ്റർ ചുറ്റളവിൽ ആപ് പ്രവർത്തിക്കില്ല. എന്നാൽ, സ്റ്റേഷനു പുറത്ത‌് അഞ്ചു കിലോ മീറ്റർ ചുറ്റളവിൽ ടിക്കറ്റ് എടുക്കാൻ സാധിക്കും.
തിരുവനന്തപുരം സെൻട്രൽ, എറണാകുളം ജംക്‌ഷൻ, എറണാകുളം ടൗൺ, ആലുവ, കന്യാകുമാരി, കോട്ടയം, നാഗർകോവിൽ ജംക്‌ഷൻ, കുഴിത്തുറ, വർക്കല, ആലപ്പുഴ, ചെങ്ങന്നൂർ, കായംകുളം, കൊല്ലം, തിരുവല്ല, തൃശൂർ, ചങ്ങനാശേരി, ഗുരുവായൂർ, കൊച്ചുവേളി എന്നിവിടങ്ങളിലാണു ഇന്നു മുതൽ യുടിഎസ് ഓൺ മൊബൈൽ പ്രവർത്തിക്കുക. വൈകാതെ കൂടുതൽ സ്റ്റേഷനുകളിലേക്കു വ്യാപിപ്പിക്കും.
യാത്രക്കാരെ സഹായിക്കാൻ ഹെൽപ് ഡെസ്കുകളും സ്റ്റേഷനുകളിൽ ഉണ്ടാകും. തിരുവനന്തപുരം ഡിവിഷനിലെ 11 ലക്ഷം അൺ റിസർവ്ഡ് യാത്രക്കാർക്കു പുതിയ സംവിധാനം സഹായകമാകുമെന്നു റെയിൽവേ അറിയിച്ചു.
എങ്ങനെ ഉപയോഗിക്കാം യുടിഎസ് ഓൺ മൊബൈൽ

1. യാത്രക്കാർ മൊബൈൽ നമ്പർ ആദ്യം ആപ് വഴിയോ ഓൺലൈൻ വഴിയോ റജിസ്റ്റർ െചയ്യണം (www.utsonmobile.indianrail.gov.in). റജിസ്ട്രേഷൻ പൂർത്തിയാക്കുമ്പോൾ നാലക്ക മൊബൈൽ പിൻ നമ്പർ (എംപിൻ) ലഭിക്കും. ഇത് ഉപയോഗിച്ച് ആപ്പിൽ ലോഗ് ഇൻ ചെയ്യാം.
| ||||||||||||||||||||